Latest NewsKeralaNews

കോൺഗ്രസ് നേതാക്കളുടെ വിലക്കിന് പിന്നില്‍ ബിജെപി ബന്ധം: കോടിയേരി

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറുകളിൽ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയതിനെ പരിഹസിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേതാക്കളെ വിലക്കുന്നത് കോൺഗ്രസിന്‍റെ ബിജെപി അനുകൂല നിലപാട് മൂലമാണ്. പങ്കെടുക്കാൻ, നേതാക്കൾ തയ്യാറാണെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞു. കേരളത്തിലെ വിഷയങ്ങളല്ല ദേശീയ രാഷ്ട്രീയമാണ് ചർച്ചയ്ക്ക് വരുന്നതെന്നും കോടിയേരി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സിപിഎം സെമിനാറുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് കെപിസിസി നല്‍കിയ നിർദ്ദേശം. എന്നാൽ, സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി വിലക്കില്ലെന്നും പങ്കെടുക്കരുതെന്ന കെപിസിസി നിർദ്ദേശം കിട്ടിയിട്ടില്ലെന്നുമാണ് ശശി തരൂർ പറഞ്ഞത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും തരൂർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്‍റെ സെമിനാറിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് സുധാകരൻ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read Also  :  പോലീസ് അസോസിയേഷൻ ഭാരവാഹിയായ സൈജുവിനെ രക്ഷിക്കാൻ ശ്രമമെന്ന് ബലാൽസംഗം ചെയ്യപ്പെട്ട ഡോക്ടറുടെ ആരോപണം

കെ റെയിൽ വിഷയത്തിലടക്കം സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. വലിയ ജനസമൂഹം ആശങ്കയിലാണ്. ഇതോടെയാണ് സിപിഎമ്മിന്റെ സെമിനാറിൽ പോകുന്നത് വിലക്കിയത്. ജനങ്ങളുടെ വികാരം മനസിലാക്കിയാണ് തിരുമാനമെന്നാണ് സുധാകരന്‍റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button