ഹത്ത: 2021 ൽ ഗുരുതരമായ കേസുകളൊന്നുമില്ലാതെ ഹത്ത പോലീസ് സ്റ്റേഷൻ. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ ഒരു കേസുകൾ പോലും തള്ളിക്കളഞ്ഞിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് കേസുകളിൽ ഏഴു ദിവസത്തിനുളളിൽ തീർപ്പുണ്ടാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു.
Read Also: സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു: തള്ളിയിട്ടതെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ
അതേസമയം, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹത്തയിൽ ക്രിമിനൽ, ട്രാഫിക് കേസുകളുടെ എണ്ണം കുറയുന്നതായി ദുബായ് പോലിസ് അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ എക്പേർട്ട് ഖലീൽ ഇബ്രാഹിം അൽ മസൂറി ഹത്ത പോലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ട്രാഫിക് നിയമ ലംഘനങ്ങളുടെ കണക്കുകൾ പുറത്തുവിട്ടത്. ഹത്ത പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ ഉള്ള സ്ഥലങ്ങളിൽ 100% സുരക്ഷ കൈവരിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments