കൊച്ചി: ദിലീപിനൊപ്പമുള്ള സെല്‍ഫിയില്‍ വിശദീകരണവുമായി രാജ്യസഭാ സ്ഥാനാര്‍ത്ഥിയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ജെബി മേത്തര്‍. സെല്‍ഫിയെടുത്തത് സാധാരണ നടപടിയാണെന്നും നടിക്ക് വേണ്ടി പൊതുപരിപാടിയില്‍ പങ്കെടുത്തയാളാണ് താനെന്നും ജെബി മേത്തല്‍ പറഞ്ഞു. രാഷ്ട്രീയരംഗത്തുള്ളവര്‍ പല കേസില്‍ പ്രതികളാകാറുണ്ട്. അവരുമായും വേദി പങ്കിടേണ്ടി വരാറുണ്ടെന്നും ജെബി മേത്തര്‍ കൂട്ടിചേര്‍ത്തു.
Read Also : ടൗൺ ടു ടൗൺ ബസ്സ് പോലെ ഒരു ടൗൺ ടു ടൗൺ വിമാനം മതി എല്ലാ പ്രശ്നവും തീരും: കെ സുധാകരൻ
രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെബി മേത്തര്‍ ദിലീപിനൊപ്പനുള്ള ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. 2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ എടുത്ത സെല്‍ഫിയാണ് ചര്‍ച്ചയ്ക്ക് ആധാരം. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് പങ്കെടുത്ത പൊതുപരിപാടി കൂടിയായിരുന്നു അത്. താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങില്‍ ദിലീപ് പറഞ്ഞിരുന്നു.
Post Your Comments