KeralaLatest NewsNews

തെങ്ങിന് തീപിടിച്ച് കടപുഴകി വീണു: ഒരാൾക്ക് ദാരുണാന്ത്യം

ശനിയാഴ്ച രാത്രിയാണ് സംഭവം. ഉണങ്ങിനിന്ന തെങ്ങിനോട് ചേർന്ന് ആരോ തീയിട്ടതാണ് തീ പടരുന്നതിന് കാരണമായതെന്നാണ് വിവരം.

കോഴിക്കോട്: ഉണങ്ങിയ തെങ്ങിന് തീപിടിച്ച് കടപുഴകി വീണ് ഒരാൾക്ക് ദാരുണാന്ത്യം. വെള്ളിമാടുകുന്ന് കാട്ടറ പൊയിൽ താഴത്ത് ഗണേഷാണ് (60) മരിച്ചത്. സംഭവത്തിൽ, ഇതര സംസ്ഥാന തൊഴിലാളിയുൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. പൂളക്കടവ് കൊഴമ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ഉണങ്ങി നിന്നിരുന്ന തെങ്ങിന്റെ അടിഭാ​ഗത്ത് തീപിടിച്ചത്.

Read Also: റഷ്യയ്ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ല, രാജ്യത്തെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യം

ശനിയാഴ്ച രാത്രിയാണ് സംഭവം. ഉണങ്ങിനിന്ന തെങ്ങിനോട് ചേർന്ന് ആരോ തീയിട്ടതാണ് തീ പടരുന്നതിന് കാരണമായതെന്നാണ് വിവരം. പാറോപ്പടി കൊല്ലറക്കൽ സുധീഷ്, സുനി, പ്രഭാത് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് വെള്ളിമാടുകുന്ന് അഗ്നി രക്ഷാ സേനയും ചേവായൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button