Latest NewsNewsSaudi ArabiaInternationalGulf

റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 14 ദശലക്ഷത്തിലധികം പേർ

റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് 14 ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം കുറിച്ചത്. ഒന്നേകാൽ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ 37000-ത്തോളം നേരിട്ടുള്ള തൊഴിലവസങ്ങളും, 85000 മറ്റു തൊഴിലവസരങ്ങളും ഉൾപ്പെടുന്നുണ്ട്.

Read Also: തൃശൂരിൽ വൃദ്ധ വനിതാകമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ മുളകുപൊടിയെറിഞ്ഞ സംഭവത്തിൽ കാരണം പുറത്ത്

തദ്ദേശീയരും, വിദേശികളുമായ നിരവധി പേരാണ് മേളയിൽ പങ്കെടുക്കുന്നതിനായി ഓരോ ദിവസവും റിയാദിലെത്തുന്നത്. ഏകദേശം 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്. 7500-ത്തോളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്.

Read Also: സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസിക്കോ: റയലിൽ സൂപ്പർ താരം കളിക്കില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button