ശ്രീനഗര്‍: ഭീകരരില്‍ നിന്നും ശക്തമായ പോരാട്ടത്തിലൂടെ രാജ്യത്തെ സംരക്ഷിക്കുന്ന സിആര്‍പിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 83-ാമത് റെയ്സിംഗ് ഡേയുടെ ഭാഗമായി, ജമ്മു കശ്മീരിലെ മൗലാനാ ആസാദ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയില്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ക്കായി, ഇപ്പോള്‍ തന്നെ തയ്യാറായിരിക്കാനും അമിത് ഷാ പറഞ്ഞു.
Read Also : എന്നെ ദ്രോഹിച്ചതും സ്വന്തം പാർട്ടിക്കാർ, പരാതി പറഞ്ഞിട്ടും നടപടിയില്ല: മനസ് മടുത്തെന്ന് പദ്മജ വേണുഗോപാല്‍
‘ഭീകരര്‍, മറ്റ് രാജ്യവിരുദ്ധ ശക്തികള്‍ എന്നിവയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കാണ് സിആര്‍പിഎഫിന് ഉള്ളത്. സിആര്‍പിഎഫ് എന്നത് വെറുമൊരു കേന്ദ്രസേന മാത്രമല്ല. ഈ രാജ്യത്തെ ഓരോ കുട്ടിയും നിങ്ങളുടെ ധീരതയെ ഇഷ്ടപ്പെടുന്നു. രാജ്യത്തിന്റെ ഏത് ഭാഗത്ത് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയാലും, സിആര്‍പിഎഫിനെ വിന്യസിച്ചാല്‍ ആളുകള്‍ക്ക് ആശ്വാസമാണ്. ത്യാഗം, ആത്മാര്‍ത്ഥത, അര്‍പ്പണ മനോഭാവം എന്നിവയാണ് സിആര്‍പിഎഫിനെ പ്രിയപ്പെട്ടത് ആക്കുന്നത്’, അമിത് ഷാ വ്യക്തമാക്കി.
‘രാജ്യത്ത് പൂര്‍ണമായും സമാധാനം ഉറപ്പുവരുത്താന്‍ സാധിച്ചാല്‍ അതിന്റെ അംഗീകാരം സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷമുള്ള സിആര്‍പിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. 1990 കളില്‍ കശ്മീരില്‍ പാകിസ്താന്‍ പിന്തുണയോടെയുള്ള ഭീകര പ്രവര്‍ത്തനങ്ങളും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദവും ശക്തമായി നിലകൊണ്ടിരുന്നു. എന്നാല്‍, രണ്ട് ദശകത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇത് ഇല്ലാതെയായി’ , അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments