തൃശൂർ: പാർട്ടിയോടുള്ള അതൃപ്തി വ്യക്തമാക്കി കെപിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വനിതാ വിഭാഗം നേതാവുമായ പദ്മജ വേണുഗോപാൽ. തന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്നും പരാതി പറഞ്ഞിട്ടും ഇവര്‍ക്കെതിരെ നടപടി ഉണ്ടായില്ലെന്നും പദ്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ചില കാര്യങ്ങൾ താന്‍ തുറന്നു പറയുമെന്നും തന്റെ മനസ് വല്ലാതെ മടുത്തിരിക്കുന്നുവെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു.
മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകളാണ് പദ്മജ വേണുഗോപാൽ. 2004ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്നു മത്സരിച്ച പത്മജ, ലോനപ്പൻ നമ്പാടനോട് പരാജയപ്പെട്ടു. 2016ൽ പത്മജ തൃശൂരിൽനിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചുവെങ്കിലും എതിർ സ്ഥാനാർത്ഥിയായിരുന്ന വിഎസ് സുനിൽകുമാറിനോട് പരാജയപ്പെട്ടു. 2021ൽ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും ജയിക്കാന്‍ സാധിച്ചില്ല.
പദാമജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
എംഎല്‍എയുടെ കൊച്ചുമകനാണെന്ന് ബൈക്കിന്റെ ‘നമ്പർ പ്ലേറ്റ്’, എംഎല്‍എ അവിവാഹിതനും: ട്വിസ്റ്റ്
എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷെ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും..
പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടിവേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കൈപ്പ് ഏറിയതാണ് ..
എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല…എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു..
Post Your Comments