Latest NewsKeralaNews

സമൂഹമാധ്യമങ്ങളിലൂടെ കെ സി വേണുഗോപാലിനെ വിമർശിച്ചു: രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സോഷ്യൽമീഡിയയിലൂടെ വിമർശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വെളളയില്‍ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുള്‍ റസാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും കോഴിക്കോട് ജില്ലാ യുഡിഎഫ് പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ മുന്നറിയിപ്പ് നല്‍കി.

Read Also  :  അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വരുന്നത് അതിവേഗ റെയില്‍വേ ഇതിലേ ഓടിച്ചുകൊണ്ട്: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, സംഘടനാ ചുമതലയുള്ള കെ.സി വേണുഗോപിലെനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കെ.സി വേണുഗോപാലിനെ ആക്രമിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനം നടപ്പാക്കുകയാണ് കെ.സി വേണുഗോപാല്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button