Life StyleHealth & Fitness

ചുവന്ന മാംസം കഴിച്ചാലുണ്ടാകുന്ന വിപത്തുകള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ 

പോഷക സമൃദ്ധമാണ് റെഡ് മീറ്റ് അഥവാ ചുവന്ന മാംസം. മാട്ടിറച്ചിയില്‍ ധാരാളം പ്രോട്ടീനും ഇരുമ്പും സൂക്ഷ്മ പോഷകങ്ങളുമുണ്ട്. വൈറ്റമിന്‍ ബി3, ബി6, ബി12, തയാമിന്‍, വൈറ്റമിന്‍ ബി2, ഫോസ്ഫറസ് തുടങ്ങിയവയുമുണ്ട്. ധാതുക്കളായ സിങ്കും സെലിനിയവും ഇവയില്‍ ധാരാളമായുണ്ട്.

എത്ര പോഷക സമൃദ്ധമാണെങ്കിലും റെഡ്മീറ്റിന്റെ ഉപയോഗം കരുതലോടെ നിയന്ത്രിച്ചില്ലെങ്കില്‍, ആരോഗ്യത്തിനു ദോഷകരമായി ബാധിക്കാമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് തരുന്നു. പൂരിത കൊഴുപ്പ് കൂടുതലായതിനാല്‍, ചുവന്ന മാംസം സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം പെട്ടെന്നു കൂടാന്‍ കാരണമാകും. ഇത്, ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കാം. സ്‌ട്രോക്കിനു വരെ ഇത് കാരണമാകാം. റെഡ് മീറ്റിന്റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കണ്‍, സോസേജ്, ഹോട്ട് ഡോഗ് ഇവ കഴിയുന്നത്ര കുറയ്ക്കണം. വൈറ്റ് മീറ്റ് ആയാലും പ്രോസസ്ഡ് ഒഴിവാക്കുന്നതാകും നല്ലത്. കാരണം, ഇവ വളരെ നാള്‍ മുന്നേ പ്രോസസ് ചെയ്തതും രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തതുമാകാം.

പ്രോസസ്ഡ് റെഡ് മീറ്റ് അധികം കഴിക്കുന്നവര്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്, കോളോറെക്റ്ററല്‍ കാന്‍സര്‍ എന്ന മലാശയ അര്‍ബുദത്തെയാണ്. പ്രോസസ്ഡ് റെഡ് മീറ്റിലുള്ള കാര്‍സിനോജനുകളാണ് ഈ രോഗത്തിനു കാരണമാകുന്നത്. കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങളും പിടിപെടാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍, ബീഫ് പൂര്‍ണമായും ഒിവാക്കുന്നതാണു നല്ലത്. എന്തു മാംസം കഴിച്ചാലും, കൂടെ പച്ചക്കറികള്‍ സാലഡ് രൂപത്തിലോ അല്ലാതെയോ കഴിക്കാന്‍ ശ്രദ്ധിക്കണം. പച്ചക്കറികളിലെ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍, അധിക കൊഴുപ്പിനെ ആഗിരണം ചെയ്യാന്‍ ഒരു പരിധി വരെ സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button