തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് കോൺഗ്രസ് നേതാവ് എം. ലിജു. രാഷ്ട്രീയത്തെ കരിയറായി കാണുന്നില്ല. സ്വാതന്ത്യസമരത്തില്‍ പങ്കെടുത്തവര്‍ എന്തെങ്കിലും ആഗ്രഹിച്ചിട്ടല്ല വന്നതെന്നും അദ്ദേഹം പറഞ്ഞു. പലപേരുകള്‍ പരിഗണിക്കുന്നത് സ്വാഭാവിക നടപടിയാണ്. പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ കെ. സുധാകരനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെബി മേത്തര്‍ സ്ഥാനാർത്ഥിയാകാന്‍ യോഗ്യതയുള്ളയാളാണെന്നും ലിജു വ്യക്തമാക്കി.
Read Also : പര്‍ദ്ദയ്ക്കും ഹിജാബിനുമുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം, 40 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചെടുത്തു
അതേസമയം, ലിജുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നല്ലോ എന്ന ചോദ്യത്തിന്- എല്ലാവരും നമ്മളെ അനുകൂലിക്കണമെന്ന് ചിന്തിക്കുന്നതില്‍ അർത്ഥമില്ലല്ലോ എന്നായിരുന്നു മറുപടി. തോറ്റ സ്ഥാനാര്‍ത്ഥികളെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കേണ്ടെന്ന വിമര്‍ശനത്തിന്, വിജയപരാജയങ്ങളെ കണക്കാക്കുന്നത് പ്രസ്ഥാനം നല്കിയ ഉത്തരവാദിത്വമാണ് എന്നായിരുന്നു ലിജുവിന്റെ മറുപടി. അല്ലാതെ, സേഫ് സീറ്റ് അന്വേഷിച്ച് പോയ ഒരാളല്ല ഞാന്‍. പാര്‍ട്ടി പറഞ്ഞ, വളരെ ശക്തമായ റിസ്കുള്ള മണ്ഡലത്തില്‍ മത്സരിച്ച ഒരാളാണ് താന്‍. ജയമോ പരാജയമോ തന്നെ വ്യക്തിപരമായി ബാധിക്കുന്ന കാര്യമല്ല. പ്രസ്ഥാനത്തിനു വേണ്ടി നടത്തിയ പോരാട്ടത്തില്‍ ഉണ്ടായ പരാജയമായേ കണക്കാക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments