ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദ് അറസ്റ്റില്‍. മകനെയും കുടുംബത്തെയും ഹമീദ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഇന്നലെ, അര്‍ധരാത്രിയോടെയാണ് സംഭവം. വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം ഹമീദ് ജനലിലൂടെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പൂർണമായും ആസൂത്രിതമായാണ് ഇയാള്‍ കൊല നടത്തിയത്. തീ കത്തുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഹമീദും മകന് മുഹമ്മദ് ഫെെസലുമായി തർക്കമുണ്ടായിരുന്നെന്നാണ് സൂചന. കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments