KeralaLatest NewsNews

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാം (21) ആണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

2021-ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടിയെ യുവാവ് പ്രണയം നടിച്ച് വശീകരിക്കുകയും ബൈക്കില്‍ കയറ്റി ബീച്ചിലും മറ്റും കൊണ്ട് പോവുകയും ചെയ്തിരുന്നു. പിന്നീട് പലയിടത്തും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നിര്‍ദേശ പ്രകാരം എസ്‌ഐ ഖമറുസമാന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also  :  ത​മി​ഴ്നാട് സ്വദേശിയായ യുവാ​വ് താ​മ​സ​സ്ഥ​ല​ത്ത് ജീവനൊടുക്കിയ നിലയിൽ

സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളില്‍ മലപ്പുറം ജില്ല മുന്നിലാണെന്ന് പോലീസ് പറയുന്നു. ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പീഡനത്തില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ലെന്നും പോലീസ് പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് മലപ്പുറം ജില്ലയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button