KeralaNattuvarthaLatest NewsNewsIndia

ഇതൊക്കെ നമ്മളെത്ര കണ്ടതാ, ഞങ്ങള് സമരം ചെയ്ത അത്രയൊന്നും നിങ്ങള് ചെയ്തിട്ടില്ലല്ലോ അല്ലെ? കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: സമരങ്ങളൊക്കെ സിപിഎം ഒരുപാട് കണ്ടതാണെന്ന് വെല്ലുവിളിച്ച് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റയിൽ പ്രതിഷേധങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read:ഇത്രയും നാൾ കള്ളനായിരുന്നു ഇപ്പോൾ പൊലീസായി, സിനിമാക്കാർ എന്നെ കള്ളിമുണ്ടിനപ്പുറം കണ്ടിട്ടില്ല: വിനായകൻ

കോൺഗ്രസിനെക്കാൾ സമരം സിപിഎം ചെയ്തിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും, കെ റയിലുമായി മുന്നോട്ട് തന്നെ പോകുമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, പദ്ധതിയിൽ നിന്ന് ഒരടി പിറകോട്ട് പോകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. ജനങ്ങൾ നടത്തുന്ന സമരങ്ങളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ തീരുമാനം നടപ്പിലാക്കുമെന്നും, ഇതിന് എതിരെ നിൽക്കുന്നവർ വികസന വിരോധികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button