മുംബൈ: ഐഎസ്എൽ 2022 സീസണിലെ കലാശക്കൊട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് കളിച്ചേക്കില്ല. ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകമനോവിച്ചാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം പാദ സെമിയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് സഹലിന് തിരിച്ചടിയായത്. ഈ സീസണില്‍ സഹൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആറ് ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
‘എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഇന്ന് നടക്കുന്ന പരിശീലന സെഷന് കഴിഞ്ഞതിന് ശേഷമേ സഹല്‍ ഫൈനലിന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ തീരുമാനമാകൂ. സഹലിന്റെ പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യന്‍ ടീമിന് ആവശ്യമുള്ള കളിക്കാരനാണ് സഹൽ’ ഇവാന് വുകുമാനോവിച്ച് പറഞ്ഞു.
Read Also:- കൂണിന്റെ ആരോഗ്യ ഗുണങ്ങൾ!
ജംഷദ്പൂരിനെതിരായ രണ്ടാം പാദ സെമിയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് സഹലിന് തിരിച്ചടിയായത്. സഹലിന്റെ പേശികളില്‍ വലിവ് അനുഭവപ്പെട്ടതായും അത് കൂടുതല്‍ വഷളാവാതിരിക്കാന്‍ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് കോച്ച് ഇവാന് വുകുമാനോവിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു.
Post Your Comments