ഓക്‌ലന്‍ഡ്: ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പുതിയ റെക്കോര്‍ഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി സ്വന്തമാക്കിയ താരങ്ങളില്‍ മിതാലി ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഡെബീ ഹോക്‌ലിക്കൊപ്പമെത്തി. ഇരുവര്‍ക്കും പന്ത്രണ്ട് 50+ സ്‌കോറാണ് ലോകകപ്പ് കരിയറിലുള്ളത്. ഇംഗ്ലണ്ട് മുന്‍ താരം ഷാര്‍ലറ്റ് എഡ്‌വേര്‍ഡ്‌സിനെ മിതാലി മറികടന്നു.
ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് മിതാലിയുടെ നേട്ടം. ഓസ്‌ട്രേലിയയ്‌ക്കെതിരെ 77 പന്തിലാണ് മിതാലി രാജ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഈ ടൂര്‍ണമെന്‍റില്‍ മിതാലിയുടെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. കരിയറിലെ 63-ാം അര്‍ധ സെഞ്ചുറിയും. മിതാലിക്കൊപ്പം യാഷ്‌ടിക ഭാട്യയും, ഹര്‍മന്‍പ്രീത് കൗറും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ഇന്ത്യന്‍ വനിതകള്‍ മികച്ച സ്‌കോർ നേടി.
Read Also:- ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റൺ വനിതാ ഡബിള്‍സില്‍ ട്രീസ-ഗായത്രി സഖ്യം സെമിയിൽ
ഓപ്പണര്‍മാരെ കുറഞ്ഞ സ്‌കോറില്‍ നഷ്‌ടമായാണ് ഇന്ത്യന്‍ വനിതകള്‍ തുടങ്ങിയത്. സ്‌മൃതി മന്ഥാന 10, ഷെഫാലി വര്‍മ 12 റണ്‍സെടുത്ത് പുറത്തായി. ഡാര്‍സീ ബ്രൗണിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. ഓപ്പണര്‍മാര്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ആറ് ഓവറില്‍ 28 റണ്‍സ് മാത്രം. എന്നാല്‍, മൂന്നാം വിക്കറ്റില്‍ യാഷ്‌ടിക ഭാട്യയും ക്യാപ്റ്റന്‍ മിതാലി രാജും ചേര്‍ന്ന് മികച്ച കൂട്ടുക്കെട്ട് പടുത്തുയർത്തി.
Post Your Comments