കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
നിലവിൽ ഗ്രാമിന് 4,730 രൂപയിലും പവന് 37,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
Read Also : രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു: ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം
മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില. ഒന്നരവർഷത്തിനിടയിലെ, ഏറ്റവും ഉയർന്ന വിലയായിരുന്നു മാർച്ച് ഒൻപതിലേത്.
Post Your Comments