Latest NewsKeralaNews

‘പാര്‍ട്ടിക്കുവേണ്ടി ഞാന്‍ കവലച്ചട്ടമ്പിയാകും’: ഡീന്‍ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഓടിക്കുമെന്ന് സി.വി വര്‍ഗീസ്

തമിഴ് വംശജരെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് അനീഷ് രാജന്‍ കൊല്ലപ്പെട്ടതെന്നും സിപിഐഎം നേതാവ് പറഞ്ഞു.

നെടുങ്കണ്ടം: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. ഡീന്‍ കുര്യാക്കോസ് കുരുടനാണെന്നും തേരാപ്പാര നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തേക്കൊണ്ട് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് ഓടിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രസ്താവന നടത്തി.

‘എന്നെ കവലച്ചട്ടമ്പിയെന്നാണ് ഡീന്‍ വിളിച്ചത്. സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഞാന്‍ കവലച്ചട്ടമ്പിയാകും’-സി വി വര്‍ഗീസ് പ്രസംഗിച്ചു. നെടുങ്കണ്ടത്ത് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും എകെജി, ഇഎംഎസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വര്‍ഗീസ്. തമിഴ് വംശജരെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് അനീഷ് രാജന്‍ കൊല്ലപ്പെട്ടതെന്നും സിപിഐഎം നേതാവ് പറഞ്ഞു.

Read Also: വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പിസിആർ പരിശോധന ഫലം മതി: നിർദ്ദേശവുമായി അബുദാബി

എന്നാൽ, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ ജീവന്‍ സിപിഐഎം നല്‍കുന്ന ദാനമാണെന്ന സി.വി വര്‍ഗീസിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തി. കെ സുധാകരന്റെ രോമത്തിന്റെ വില പോലും ജനം സി വി വര്‍ഗീസിന് നല്‍കിയിട്ടില്ലെന്ന് ഇടുക്കി എംപി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button