NattuvarthaLatest NewsKeralaNewsIndia

കെ റെയിൽ ഈസ് മൈൻ ! എത്ര വേണേൽ പ്രതിഷേധിച്ചോ, എനിക്കൊരു കുന്തവുമില്ലെന്ന മട്ട്: ഒരടി പുറകോട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റയിൽ പദ്ധതിയിൽ നിന്ന് ഒരടി പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:ഐഎസ്എൽ 2022: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഫൈനലിൽ കളിക്കില്ല

പ്രതിഷേധങ്ങളെല്ലാം സമാധാനത്തിന്റെ വികസനത്തിന്‌ എതിരാണെന്നും, നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിഷേധങ്ങളെ തള്ളി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്‌ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നതെന്ന് കോടിയേരി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button