ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ നല്ലതാണെന്നും എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സിനിമ കാണാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ 10- 15 കീലോമീറ്റര്‍ താണ്ടി തിയേറ്ററിലെത്തുന്നവരെ കൂടി മോദി പരിഗണിക്കണം എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കിലോമീറ്ററുകൾ താണ്ടി വരുന്നവർക്ക്, പെട്രോളിന് 50 ശതമാനം സബ്‌സിഡി നല്‍കണമെന്നാണ് അദ്ദേഹം പരിഹസിക്കുന്നത്,
‘ഭൂരിഭാഗം ആളുകളും അവര്‍ക്കിഷ്ടമുള്ള തിയേറ്ററിലെത്താന്‍ 10-15 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുണ്ട്. കശ്മീര്‍ ഫയല്‍ കാണാന്‍ പോകുന്നവര്‍ക്ക് പ്രധാനമന്ത്രി 50 രൂപ നിരക്കില്‍ പെട്രോള്‍/ഡീസല്‍ സബ്സിഡിയായി നല്‍കാന്‍ തയ്യാറാകുമോ,’ കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു. കശ്മീര്‍ ഫയല്‍സ് മികച്ച ചിത്രമാണെന്നും ഇനിയും ഇത്തരം സിനിമകള്‍ ഉണ്ടാകേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഈ സിനിമ എല്ലാവരും തീർച്ചയായും കണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നടന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
അതേസമയം, വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത, കശ്മീർ ഫയൽസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു. 1990 ല്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെ തുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി, സിനിമയുടെ പ്രദർശനം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വരികയും ചെയ്തു.
Most people travel around 10-15 kilometres to a theatre of their choice, Can PM give petrol/diesel at the rate at Rs 50 as a subsidy & respect towards people watching Kashmir Files?
— Kunal Kamra (@kunalkamra88) March 17, 2022
Post Your Comments