Latest NewsIndia

ബ്രിട്ടീഷ് ഭരണം ഉണ്ടാക്കിയ അപകര്‍ഷകതാ ബോധം മറന്ന് ഇന്ത്യന്‍ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളണം: ഉപരാഷ്ട്രപതി

'നമ്മുടെ മാതൃഭാഷയെ സ്‌നേഹിക്കണം. അറിവുകളുടെ കലവറയായ വേദങ്ങള്‍ മനസ്സിലാക്കാന്‍ സംസ്‌കൃതം പഠിക്കണം'

ഹരിദ്വാര്‍: ഇന്ത്യന്‍ സമൂഹം ബ്രിട്ടീഷ് ഭരണം ഉണ്ടാക്കിയ അപകര്‍ഷകതാ ബോധം മറന്ന്, ഇന്ത്യന്‍ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു. സ്വന്തം സംസ്‌കാരത്തില്‍ അപകര്‍ഷകത തോന്നുന്നതിനാലാണ് ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായതെന്നും ഇംഗ്ലീഷ് ഭാഷ വിദ്യാഭ്യാസത്തില്‍ അടിച്ചേല്‍പ്പിച്ചതിനാലാണ് ഒരു ചെറിയ വിഭാഗത്തിന് മാത്രം അറിവ് ആര്‍ജിക്കാന്‍ പറ്റുന്നതെന്നും വെങ്കയ നായ്ഡു പറഞ്ഞു.

‘ഞങ്ങള്‍, കാവിവല്‍ക്കരണം നടത്തുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്. പക്ഷെ കാവിക്ക് എന്താണ് കുഴപ്പം. ‘സര്‍വേ ഭവന്തു സുഖിനയും’ ‘വസുദൈവ കുടുംബകവും’ ആണ് നമ്മുടെ വേദങ്ങളിലെ തത്വ ചിന്ത. ഇതാണ് ഇന്ത്യന്‍ വിദേശ നയത്തെ മുന്നോട്ട് നയിക്കുന്നതും,’ വെങ്കയ്യ നായ്ഡു പറഞ്ഞു. ഒരു കാലത്ത് നളന്ദ, തക്ഷശില സര്‍വകലാശാലകളില്‍ പഠിക്കാന്‍ ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ വന്നിരുന്നെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഹരിദ്വാറിലെ ദേവ സംസ്‌കൃതി വിശ്വ വിദ്യാലയയില്‍ സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്റ് റീ കൗണ്‍സിലേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൈസ് പ്രസിഡന്റ്.

‘നമ്മള്‍, നമ്മുടെ സംസ്‌കാരത്തിലും പൈതൃകത്തിലും പൂര്‍വ്വികരിലും അഭിമാനം കൊള്ളണം. കൊളോണിയല്‍ ചിന്താഗതി ഉപേക്ഷിച്ച് ഇന്ത്യന്‍ അസ്തിത്വത്തില്‍ അഭിമാനം കൊള്ളാന്‍ കുട്ടികളെ പഠിപ്പിക്കണം. എത്രത്തോളം ഇന്ത്യന്‍ ഭാഷകള്‍ പഠിക്കാന്‍ പറ്റുമോ അത്രയും പഠിക്കണം. നമ്മുടെ മാതൃഭാഷയെ സ്‌നേഹിക്കണം. അറിവുകളുടെ കലവറയായ വേദങ്ങള്‍ മനസ്സിലാക്കാന്‍ സംസ്‌കൃതം പഠിക്കണം’, വെങ്കയ്യ നായ്ഡു കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button