ഇൻഡോർ: ഹോളി ആഘോഷത്തിനിടെ കത്തികൊണ്ട് സ്വയം കുത്തി മരിക്കുന്ന യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും പുറത്തുവരുന്നത്. ബംഗംഗ മേഖലയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഹോളി ആഘോഷത്തിനിടെ സ്റ്റണ്ട് ഡാൻസ് ചെയ്യുകയായിരുന്ന സംഘത്തിലെ 38 കാരനായ യുവാവ് അബദ്ധത്തിൽ സ്വയം കുത്തുകയായിരുന്നു. മുറിവ് ആഴത്തിലുള്ളതായിരുന്നു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
കൈയിൽ കത്തിയുമായി സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഗോപാൽ സോളങ്കി (38) ആണ് മരണപ്പെട്ടത്. കൂട്ടുകാരുമായി തമാശയ്ക്ക് സംഘട്ടനം അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, യുവാവ് അബദ്ധത്തിൽ സ്വയം കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അമിതമായി മദ്യപിച്ച ഗോപാൽ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒരു സ്റ്റണ്ട് സീക്വൻസ് പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഇയാൾ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് നാല് തവണ സ്വയം കുത്തുന്നത് ദൃശ്യത്തിൽ കാണാം.
സോളങ്കിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് കുടുംബം.
A man succumbed to injuries in Indore, he was dancing with a knife in his hand during holi celebrations stabbed himself, he was taken to a hospital where the doctors declared him dead @ndtv @ndtvindia pic.twitter.com/7tbGC9T9BB
— Anurag Dwary (@Anurag_Dwary) March 19, 2022
Post Your Comments