ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ഡീലിനൊരുങ്ങി സൗദി അറേബ്യ. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോയുമായും രാജ്യത്തെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായും ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അരാംകോയുമായി സഹകരിച്ചുള്ള നിക്ഷേപ സാധ്യതകളും പിഐഎഫിന്റെ ഓഹരി വാങ്ങുന്നതും സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് നടന്നത്. അരാംകോയിലേക്കുള്ള നിക്ഷേപത്തിന് കോടികള്‍ നീക്കിവെക്കുന്നതിന് പകരം വിവിധ മേഖലകളിലുള്ള സഹകരണ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നതെന്നാണ് പ്രാഥമിക വിവരം. പിഐഎഫിന് ഇന്ത്യയിലെ പദ്ധതികളിൽ നിക്ഷേപം വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.
Read Also: സ്വകാര്യ ബസ് സൈക്കിളിലിടിച്ച് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
നേരത്തെ, റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി അരാംകോ നടത്തിയ ഓഹരി വാങ്ങല്‍ ചര്‍ച്ചകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. റിലയന്‍സിന്റെ ഓയില്‍ റ്റു കെമിക്കല്‍ യൂണിറ്റിന്റെ 20 ശതമാനം ഓഹരി 15 ബില്യണ്‍ ഡോളറിന് അരാംകോയ്ക്ക് വില്‍ക്കാനായിരുന്നു റിലയന്‍സും അരാംകോയും 2019 ല്‍ ധാരണയായത്. എന്നാല്‍, ചര്‍ച്ചകള്‍ പുരോഗമിക്കവെ രണ്ട് വര്‍ഷത്തിന് ശേഷം 2021 ൽ റിലയന്‍സ് ഡീലില്‍ നിന്ന് പിന്‍മാറി. ഓഹരി മൂല്യ നിര്‍ണയ ആശങ്കകളെ തുടര്‍ന്നായിരുന്നു റിലയന്‍സിന്റെ പിന്‍മാറ്റം.
Post Your Comments