അമിത വണ്ണം മൂലം കഷ്പ്പെടുന്നവരാണ് പലരും. എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് കൂടുതല്‍. അതിനൊരു പരിഹാരമിതാ. അമിത വണ്ണത്തെ പമ്പ കടത്താന്‍ മുസമ്പി ജ്യൂസ് സഹായിക്കും.
മുസമ്പി ജ്യൂസിലെ സിട്രിക് ആസിഡ് വിശപ്പു കുറയ്ക്കാന്‍ ഏറെ സഹായിക്കും. ഇതില്‍ കൊഴുപ്പിന്റെ അളവ് ഏറെ കുറവാണ്. ഡയെറ്ററി ഫൈബര്‍ ധാരാളമടങ്ങിയ ഈ ജ്യൂസ് ദഹനം കൃത്യമായി നടക്കുന്നതിനും ഊര്‍ജം ലഭിയ്ക്കുന്നതിനും സഹായിക്കും. ഇതിന്റെ പള്‍പ്പില്‍ തന്നെ എല്ലാ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഗുണങ്ങള്‍ നഷ്ടപ്പെടാതെ ലഭിക്കും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മുസമ്പി ജ്യൂസ് ഏറെ നല്ലതാണ്.
Read Also : ലോ കോളേജ് സംഘർഷം: സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സച്ചിന്‍ ദേവ്
ഇത് കൊഴുപ്പു നീക്കിക്കളയുന്നതിന് സഹായകമാണ്. ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കുന്നതിനും മുസമ്പി ജ്യൂസ് സഹായകമാണ്. മുസമ്പി ജ്യൂസില്‍ തേനും ചെറുചൂടുള്ള വെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.
Post Your Comments