Latest NewsKerala

87 രൂപയ്ക്ക് ചിക്കനെവിടെയെന്ന് എംഎൽഎ: എല്ലാ കാലത്തും 87 രൂപക്ക് ചിക്കന്‍ നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്ന് തോമസ് ഐസക്ക്

എല്ലാ കാലത്തും 87 രൂപയ്ക്ക് തന്നെ ചിക്കന്‍ നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ല

ആലപ്പുഴ: 87 രൂപയ്ക്ക് ചിക്കന്‍ എവിടെയെന്ന അങ്കമാലി എംഎല്‍എ റോജി എം.ജോണിന്റെ ചോദ്യത്തിന് മറുപടിയുമായി, മുന്‍ ധനമന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക്ക്. 87 രൂപയ്ക്ക് ചിക്കന്‍ എവിടെയെന്നുള്ളത് ബിജെപിക്കാരുടെയും കോണ്‍ഗ്രസുകാരുടെയും തന്റെ പോസ്റ്റിനു കീഴിലുളള സ്ഥിരം ട്രോളുകളാണ്. ഈ അളിപിളി സംഘത്തോടൊപ്പം റോജിയെപ്പോലൊരാള്‍ ചേരുന്നത് ശരിയല്ലെന്നും, തോമസ് ഐസക്ക് പറഞ്ഞു.

തോമസ് ഐസക്കിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

87 രൂപയ്ക്ക് ചിക്കന്‍ എവിടെയെന്നുള്ളത് ബിജെപിക്കാരുടെയും കോണ്‍ഗ്രസുകാരുടെയും എന്റെ പോസ്റ്റിനു കീഴിലുളള സ്ഥിരം ട്രോളുകളാണ്. ഈ അളിപിളി സംഘത്തോടൊപ്പം റോജിയെപ്പോലൊരാള്‍ ചേരുന്നത് ശരിയല്ല. അതുകൊണ്ട് സി.കെ.വിജയന്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുന്നു. ഒരു ചെറിയ തിരുത്തു മാത്രം. ജിഎസ്ടി വന്നപ്പോള്‍ 100 രൂപ വിലയുണ്ടായിരുന്ന ചിക്കന്റെ വില കുറച്ചില്ലെന്നു മാത്രമല്ല വില വര്‍ധിപ്പിക്കുകയും ചെയ്തു.

നികുതി കുറഞ്ഞപ്പോള്‍ 87 നു നല്‍കേണ്ടത് വര്‍ധിപ്പിച്ചതിന്റെ അന്യായത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഇതിന്റെ പിന്നില്‍ ചില മൊത്ത കച്ചവടക്കാരുടെ ഒത്തുകളിയായിരുന്നു. ഇതിനെതിരായിട്ടാണ് ഞാന്‍ പ്രസ്താവന ഇറക്കിയത്. എന്നാല്‍, എല്ലാ കാലത്തും 87 രൂപയ്ക്ക് തന്നെ ചിക്കന്‍ നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ല. നികുതിയിളവിന്റെ ഗുണം കസ്റ്റമര്‍ക്കു കിട്ടണം അത്രമാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button