KeralaLatest News

കൗൺസിലിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഓർത്തഡോക്‌സ് സഭ

ചൈൽഡ് ലൈൻ വഴിയാണ് അദ്ധ്യാപിക പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്.

പത്തനംതിട്ട: കൗൺസിലിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വൈദികൻ പോണ്ട്‌സൺ ജോണിനെതിരെ നടപടിയുമായി ഓർത്തഡോക്‌സ് സഭ. വൈദികനെ ശുശ്രൂഷകളിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും സഭ മാറ്റി. ഓർത്തഡോക്‌സ് സഭ അടൂർ കടമ്പനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാർ അപ്രേം ആണ് വൈദികന് എതിരെ നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഭ ഉത്തരവും പുറപ്പെടുവിച്ചു.

രാവിലെയോടെയാണ് പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയിൽ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തത്. 17 വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പഠനത്തിൽ ശ്രദ്ധചെലുത്താത്തിനെ തുടർന്ന്, അമ്മയാണ് പെൺകുട്ടിയെ കൗൺസിലിങ്ങിനായി വൈദികന്റെ അടുത്ത് എത്തിച്ചത്. എന്നാൽ, ഇതിനിടെ പോണ്ട്‌സൺ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

പെൺകുട്ടി തന്റെ സഹപാഠിയോട് ഈ വിവരങ്ങളെല്ലാം പറഞ്ഞു.  സഹപാഠി ഈ വിവരം അധ്യാപികയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ വഴിയാണ് അദ്ധ്യാപിക പത്തനംതിട്ട പോലീസിൽ പരാതി നൽകിയത്. അതേസമയം, അറസ്റ്റിലായ പോണ്ട്‌സണെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button