Latest NewsKeralaNews

വനിതാ വ്യാപാരിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ മുന്‍ വൈരാഗ്യം

കുടുംബകാര്യങ്ങളില്‍ അനാവശ്യമായി കൈകടത്തിയ റിയാസിനെ തുണിക്കടയില്‍ നിന്ന് പറഞ്ഞുവിട്ടതിന് പ്രതികാരം

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍, നടുറോഡില്‍ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം മുന്‍വൈരാഗ്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി റിന്‍സി(30) ആണ് യുവാവിന്റെ വെട്ടേറ്റ് മരിച്ചത്. റിന്‍സിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്ന റിയാസാണ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്.

Read Also : കോ​ട​തി ആ​മീനെയും പ്രോ​സ​സറെയും ആ​ക്ര​മി​ച്ചു : യു​വാ​വ് അറസ്റ്റിൽ

കുടുംബകാര്യങ്ങളില്‍ അനാവശ്യമായി കൈകടത്തിയ റിയാസിനെ, റിന്‍സി വിലക്കിയിരുന്നു. പിന്നീട്, ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ, ജോലിയില്‍ തിരിച്ചെടുക്കമെന്ന് ആവശ്യപ്പെട്ട് റിയാസ്, യുവതിയെ നിരന്തരം ശല്യം ചെയ്തു. എന്നാല്‍ തിരിച്ചെടുക്കാന്‍ റിന്‍സി തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന റിന്‍സിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി റിയാസ് വെട്ടിയത്. തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ, ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യയാണ് മരിച്ച റിന്‍സി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button