KottayamLatest NewsKeralaNattuvarthaNews

ജീവൻ വെടിഞ്ഞും വീടിനെ കാക്കും: വീട്ടിൽ കയറാൻ ശ്രമിച്ച മൂർഖനെ നായ്ക്കൾ കൊന്നു, ഏറ്റുമുട്ടലിൽ മൂന്ന് നായ്ക്കളും ചത്തു

കടുത്തുരുത്തി മുട്ടുചിറ കുന്നശ്ശേരിക്കാവിനു സമീപം പന്തീരുപറയില്‍ പി.വി ജോര്‍ജിന്റെ വീട്ടിലെ മൂന്ന് വളര്‍ത്തുനായ്ക്കളാണ് മൂര്‍ഖന്റെ കടിയേറ്റ് ചത്തത്.

കടുത്തുരുത്തി: കോട്ടയത്ത് മൂര്‍ഖനുമായി ഏറ്റുമുട്ടിയ ഒരു വീട്ടിലെ നാല് പോമറേനിയന്‍ നായകളില്‍ മൂന്ന് പേർ ചത്തു. വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച മൂര്‍ഖനെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നായകള്‍ കടിയേറ്റ് ചത്തത്. പാമ്പിന്റെ വാലുകൊണ്ടുള്ള അടിയേറ്റ് ഒരു നായയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. കടുത്തുരുത്തി മുട്ടുചിറ കുന്നശ്ശേരിക്കാവിനു സമീപം പന്തീരുപറയില്‍ പി.വി ജോര്‍ജിന്റെ വീട്ടിലെ മൂന്ന് വളര്‍ത്തുനായ്ക്കളാണ് മൂര്‍ഖന്റെ കടിയേറ്റ് ചത്തത്.

Also read: കൊച്ചി മെട്രോയുടെ തൂൺ ചെരിഞ്ഞത് നിർമ്മാണപ്പിഴവ് കാരണമെന്ന് റിപ്പോർട്ടുകൾ: കെ.എം.ആർ.എൽ മൗനം വെടിയുന്നില്ല

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. വീടിന്റെ അകത്തേക്ക് വലിയ ഒരു മൂര്‍ഖന്‍ കയറാന്‍ ശ്രമിക്കുന്നതിനെ നായകള്‍ തടയുകയായിരുന്നു. ഈ സമയം 7 വളർത്തുനായ്ക്കളെയും വീട്ടുകാർ പുറത്തേക്ക് അഴിച്ചുവിട്ടിരിക്കുകയായിരുന്നു. മൂര്‍ഖന്‍ പത്തി വിടര്‍ത്തി ഇഴഞ്ഞുവരുന്നതു കണ്ട് നായ്ക്കള്‍ അതിനോട് ഏറ്റുമുട്ടി.

മൂര്‍ഖന്‍ മുറ്റത്ത് കൂട്ടിയിട്ടിരുന്ന വിറകിനിടയിലേക്ക് ഒളിച്ചു. ബഹളം കേട്ട് ജോര്‍ജും മക്കളും പുറത്തിറങ്ങിയെങ്കിലും നായ്ക്കള്‍ അവരെ പാമ്പിന്റെ അടുത്തേക്ക് വരാന്‍ സമ്മതിക്കാതെ തടഞ്ഞു. തുടര്‍ന്ന് നായ്ക്കള്‍ വിറക് തട്ടിമാറ്റി പാമ്പിനെ ആക്രമിച്ചു. ഭീതിയിൽ പാമ്പ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നായ്ക്കള്‍ കൂട്ടത്തോടെ പിന്തുടര്‍ന്ന് അതിനെ കടിച്ചു കുടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button