
ന്യൂഡല്‍ഹി: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് ‘അസാനി‘ എന്ന് പേരിട്ടു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വെച്ച് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തുടര്‍ന്ന്, വടക്കു ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ഓടെ തീവ്രന്യൂന മര്‍ദ്ദമായും അടുത്ത ദിവസം (മാര്‍ച്ച് 21) ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22-ഓടെ ബംഗ്ലാദേശ് – മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Also : സ്കൂട്ടർ മോഷണം : രണ്ട് പ്രതികൾ പിടിയിൽ
ശ്രീലങ്കയാണ് ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് അസാനി എന്ന പേര് നിർദ്ദേശിച്ചത്. അസാനിയുടെ പശ്ചാത്തലത്തിൽ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട വേനല്‍മഴ തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
Post Your Comments