ന്യൂഡല്‍ഹി: യൂറോപ്യന്‍ രാഷ്ട്രങ്ങളിലും, ചൈന, ദക്ഷിണ കൊറിയ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതിനിടെ നാലാം തരംഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
Read Also : സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു, മുഖ്യമന്ത്രിയുടേത് മർക്കടമുഷ്ടിയെന്ന് ഇ ശ്രീധരൻ
തെക്കന്‍ ഏഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ, പരിശോധന-ട്രാക്ക്-ചികിത്സ-വാക്സിനേഷന്‍-കൊറോണ മാനദണ്ഡം പാലിക്കല്‍ എന്നീ അഞ്ചിന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും യൂണിയന്‍ ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ജീനോം സീക്വന്‍സിങ്ങും പരിശോധനയും കര്‍ശനമായി തുടരും. കൊറോണയ്ക്കെതിരായ പോരാട്ടത്തിന് എല്ലാ സംസ്ഥാനങ്ങളുടേയും പിന്തുണ, കേന്ദ്രം തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.
Post Your Comments