News

ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുമായി കൃഷി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി നടപ്പാക്കുമെന്നു കൃഷി മന്ത്രി പി. പ്രസാദ്.

Also Read : 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാം: അനുമതി നൽകി സൗദി കായിക മന്ത്രാലയം

സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്ത് കുറഞ്ഞത് പതിനായിരം കാർഷിക ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേരളീയരിൽ കാർഷിക സംസ്‌കാരം ഉണർത്തുക, വിഷരഹിത ഭക്ഷണ ഉത്പാദനത്തിൽ ഓരോ കേരളീയ ഭവനത്തേയും പങ്കാളിയാക്കുക, സ്ഥായിയായ കാർഷിക മേഖല സൃഷ്ടിക്കുക, ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക, കാർഷിക മേഖലയിലെ മൂല്യ വർധനവ് പ്രയോജനപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുക, സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക, മണ്ണിനെ സമ്പുഷ്ടമാക്കുക, പ്രകൃതിയെ സംരക്ഷിക്കുക, കാർഷിക മേഖലയെ ഇതര ഭക്ഷ്യമേഖലകളുമായി കോർത്തിണക്കുക, കാർഷിക കൂട്ടായ്മയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തനതു കാർഷിക വിഭവങ്ങളെ സംരക്ഷിക്കുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യങ്ങളെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button