Latest NewsNewsIndia

പ്രധാനമന്ത്രി എന്ന നിലയിൽ ഇമ്രാന്‍ ഖാൻ വൻ പരാജയം? കൈവെടിഞ്ഞ് സ്വന്തം പാര്‍ട്ടിയിലെ 24 എം.പിമാര്‍

ഭരണകക്ഷി മന്ത്രിമാര്‍ തങ്ങളെ തട്ടിക്കൊണ്ട് പോയേക്കാമെന്ന് ഭീഷണിയുള്ളതിനാലാണ് ഇവിടെ അഭയം തേടിയത്.

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടിയായി സ്വന്തം പാർട്ടി. ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയിലെ കുറഞ്ഞത് 24 എം.പിമാര്‍ ഇമ്രാന്‍ ഖാനുള്ള പിന്തുണ പിന്‍വലിച്ചു. പ്രമേയത്തില്‍ ഇമ്രാന്‍ ഖാനെതിരെ വോട്ട് ചെയ്യുമെന്നും ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടെടുപ്പിലൂടെ വിജയിച്ച് ഭരണം നിലനിര്‍ത്താമെന്ന ഇമ്രാന്‍ ഖാന്റെ കണക്കുകൂട്ടലുകള്‍ പരാജയപ്പെടുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.

Read Also: ഇത്തരക്കാർക്ക് ക്യാന്‍സര്‍ രോഗ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍

നിലവില്‍ ഇസ്‌ലാമാബാദിലെ സിന്ധ് ഹൗസിലാണ് എം.പിമാരുള്ളത്. ‘ഭരണകക്ഷി മന്ത്രിമാര്‍ തങ്ങളെ തട്ടിക്കൊണ്ട് പോയേക്കാമെന്ന് ഭീഷണിയുള്ളതിനാലാണ് ഇവിടെ അഭയം തേടിയത്. ഇനിയും കൂടുതല്‍ പി.ടി.ഐ എംപിമാരും മന്ത്രിമാരും ഇങ്ങോട്ട് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവരെ ഉള്‍ക്കൊള്ളാനാകാത്തതിനാലാണ് അത് നടക്കാത്തത്’- എം.പിമാര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button