ഹേഗ്: ഉക്രൈൻ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയോടാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഇതുമൂലം, നിരവധി പേരുടെ ജീവൻ ഇതുവരെ നഷ്ടമായെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം വിലയിരുത്തി, വാദം കേട്ടതിനു ശേഷമാണ് കോടതി ഇപ്രകാരം വിധിച്ചത്.
കോടതി വിധി അനുസരിക്കാൻ റഷ്യ ബാധ്യസ്ഥരാണെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രഖ്യാപിച്ചു. അതിനിടെ, അമേരിക്കയോട് കൂടുതൽ സൈനിക സഹായം അഭ്യർത്ഥിക്കാനും ഉക്രൈൻ പ്രസിഡന്റ് തയ്യാറായി. അമേരിക്കൻ കോൺഗ്രസിനെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു സെലെൻസ്കി.
നെതർലാൻഡ്സിലെ ഹേഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസംഘടനയുടെ പ്രമുഖ നീതിന്യായ വിഭാഗമാണ് ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്, അഥവാ അന്താരാഷ്ട്ര നീതിന്യായ കോടതി. പതിമൂന്നിനെതിരെ രണ്ടു വോട്ടുകൾ എന്ന നിലയിലാണ് ജസ്റ്റിസുമാരുടെ പാനൽ വിധിയിൽ വോട്ടു നൽകിയത്. റഷ്യയുടെയും ചൈനയുടെയും ന്യായാധിപൻമാർ മാത്രം എതിർത്തു വോട്ട് ചെയ്തു.
Post Your Comments