വേനല്‍ക്കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങളുടെ ആവശ്യമെന്താണന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. ഉഷ്ണമേഖലാ പ്രദേശമായ ഇന്ത്യയില്‍ വേനല്‍ക്കാലത്ത് താപനില വളരെ അധികം ഉയരാറുണ്ട്. അതിനാല്‍, സ്ത്രീകള്‍ക്കായുള്ള വേനല്‍ക്കാല വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫാഷന് പുറമെ ധരിക്കാന്‍ അനുയോജ്യമാണോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന് ഖാദി വസ്ത്രങ്ങള്‍ വേനല്‍ക്കാലത്ത് ധരിക്കാം. സാരി, സല്‍വാര്‍ കമ്മീസ്, പാവാട തുടങ്ങി വിവിധ വസ്ത്രങ്ങളായി ഇവ ധരിക്കാം. അയഞ്ഞ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്തിന് അനുയോജ്യം. അതിനാല്‍ ചര്‍മ്മത്തോട് ചേര്‍ന്ന കിടക്കുന്ന ജീന്‍സും ഇറുകിയ പാന്റുകളും വേനല്‍ക്കാലത്തിന് അനുയോജ്യമാകില്ല.
വായു സഞ്ചാരം സാധ്യമാക്കുന്ന ജോധ്പൂരീസ്, ഹെരം പോലെ അയഞ്ഞ പാന്റുകളാണ് വേനല്‍ക്കാലത്തിന് നല്ലത്.
ഹോട്ട് പാന്റ്സ്
വേനല്‍ക്കാലത്ത് ധരിക്കാന്‍ ഏറ്റവും അനുയോജ്യമായ വസ്ത്രമാണിത്. ഇവ സാധാരണ വലിയുന്നതും നേര്‍ത്തതുമായിരിക്കും. ഷര്‍ട്, ടീ-ഷര്‍ട്ട് എന്നിവയ്ക്കൊപ്പം ഹോട്ട് പാന്റുകള്‍ ധരിക്കാം.
കോട്ടണ്‍ സാരി
സാരി വേനല്‍ക്കാലത്തിന് അനുയോജ്യമായ വസ്ത്രമാണന്ന് നിങ്ങള്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. എന്നാല്‍, കോട്ടണ്‍ സാരികള്‍ വേനല്‍ക്കാലത്തിന് വളരെ അനുയോജ്യമാണന്നതാണ് അത്ഭുതകരം.
നീളന്‍ പാവാട
ചൂടുള്ള കാലാവസ്ഥയില്‍ നീളന്‍ പാവാടകള്‍ സൗകര്യപ്രദമാണ് കാരണം ഇവ നിങ്ങളുടെ കാലുകള്‍ മൂടുകയും അതേസമയം, നല്ല വായു സഞ്ചാരം സാധ്യമാക്കുകയും ചെയ്യും. കോട്ടണ്‍ പാവാടകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
സല്‍വാര്‍ കമ്മീസ്
സാരി പോലെ തന്നെ അയഞ്ഞ സല്‍വാര്‍ കമ്മീസും വേനല്‍ക്കാലത്തിന് വളരെ അനുയോജ്യമായ വസ്ത്രമാണ്.
Post Your Comments