KeralaLatest NewsNews

നിമിഷ പ്രിയയുടെ മോചനം: കേന്ദ്രത്തിന് പിന്നാലെ സഹായം വാ​ഗ്ദാനം ചെയ്ത് സംസ്ഥാന സർക്കാരും

ഇതേ ആവശ്യവുമായി നിമിഷ പ്രിയയുടെ അമ്മയും ആക്ഷൻ കൗൺസിൽ അം​ഗങ്ങളും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും കണ്ടു.

തിരുവനന്തപുരം: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ബന്ധുക്കൾ ആശ്വാസമായി കേരള സർക്കാർ. രക്ഷപ്പെടുത്തുന്നതിനാവശ്യമായ നിയമപരമായ സഹായം തേടിയാണ് നിമിഷ പ്രിയയുടെ അമ്മയായ പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ അം​ഗങ്ങളും മുഖ്യമന്ത്രിയെ കണ്ടത്. സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പ്രേമകുമാരി പറഞ്ഞു. ഇതേ ആവശ്യവുമായി നിമിഷ പ്രിയയുടെ അമ്മയും ആക്ഷൻ കൗൺസിൽ അം​ഗങ്ങളും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും കണ്ടു.

Read Also: തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : കാര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷക്കെതിരെ യെമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്. യെമനിലെത്തി ചർച്ചകൾ നടത്താനുള്ള സഹായവും കേന്ദ്രം നൽകും. ഇതുമായി ബന്ധപ്പെട്ട ഹർജി ഡൽഹി ഹൈക്കോടതി ഹർജി തീർപ്പാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button