Latest NewsNewsIndia

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സമാധാനപരമായ ജീവിതം നയിച്ച് ജനങ്ങള്‍

ഭീകരാക്രമണം കുറഞ്ഞു : സിആര്‍പിഎഫ്

ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ, ജനങ്ങള്‍ സമാധാന ജീവിതം നയിക്കുകയാണെന്ന് സിആര്‍പിഎഫിന്റെ സാക്ഷ്യപ്പെടുത്തല്‍. മേഖലയില്‍ ഭീകരാക്രമണങ്ങളും നുഴഞ്ഞു കയറ്റവും കുറഞ്ഞെന്നും സിആര്‍പിഎഫ് ഡിജി കുല്‍ദീപ് സിംഗ് വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also : എല്ലാ കാര്യങ്ങളും സമാധാനപരം: കെ റെയിലിനെതിരെ വലിയ പ്രതിഷേധങ്ങളില്ലെന്ന് മുഖ്യമന്ത്രി

‘അമിതാധികാരം എടുത്തു കളഞ്ഞതിന് പിന്നാലെ, സുരക്ഷാ സേനയ്ക്ക് നേരെയുള്ള കല്ലേറ് കുറഞ്ഞു. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റങ്ങളിലും, ഭീകരാക്രമണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജമ്മു കശ്മീരില്‍ 175 ഭീകരരെ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് വധിച്ചു. 183 ഭീകരര്‍ ആണ് കഴിഞ്ഞ വര്‍ഷം സിആര്‍പിഎഫിന്റെ പിടിയിലായത്’, കുല്‍ദീപ് സിംഗ് വ്യക്തമാക്കി.

കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലായി 415 ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 13,000 വെടിയുണ്ടകള്‍, 1400 കിലോ സ്ഫോടക വസ്തുക്കള്‍, 225 ഗ്രനേഡുകള്‍, 115 ബോംബുകള്‍, 615 ഐഇഡി, 2400 ഡിറ്റണേറ്ററുകള്‍, 5336 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

നിലവില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ 12 സേനാംഗങ്ങള്‍ക്കാണ് ഈ വര്‍ഷം ജീവന്‍ നഷ്ടമായത്. ഭീകരാക്രമണങ്ങളില്‍ 169 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button