കീവ്: മരിയുപോളിൽ റഷ്യൻ വ്യോമാക്രമണത്തിൽ തകർന്ന തിയേറ്ററിനുള്ളിൽ നൂറുകണക്കിന് സാധാരണക്കാർ കുടുങ്ങിക്കിടക്കുന്നുവെന്ന് ഉക്രേനിയൻ അധികൃതർ.
ഇവരിൽ, എത്രപേർ ജീവനോടെയുണ്ടെന്ന കണക്കുകൾ ഇതുവരെ വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്. ബുധനാഴ്ച വൈകുന്നേരത്തെ ആക്രമണത്തെത്തുടർന്ന്, സിവിലിയൻമാർ അഭയം പ്രാപിച്ച 3 നിലകളുള്ള തിയേറ്ററിന്റെ മുഴുവൻ ഭാഗവും തകർന്നതായി, മരിയുപോളിന്റെ സിറ്റി കൗൺസിൽ പുറത്തുവിട്ട ഫോട്ടോയിൽ കാണിച്ചു.
എന്നിരുന്നാലും, മരിയുപോൾ തിയേറ്റർ ദുരന്തത്തെ അതിജീവിക്കാൻ ചിലർക്ക് കഴിഞ്ഞുവെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചത് ചില പ്രതീക്ഷകൾ ഉയർന്നതിനു കാരണമായി. ഇതിനിടെ, റഷ്യൻ പീരങ്കികൾ വ്യാഴാഴ്ച മറ്റൊരു മുൻനിര നഗരത്തിലെ കൂടുതൽ സിവിലിയൻ കെട്ടിടങ്ങൾ നശിപ്പിച്ചു. ഇതിൽ 21 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
Post Your Comments