ന്യൂഡൽഹി: ഈ വര്‍ഷം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എ.എ.പി സര്‍ക്കാര്‍ ഹര്‍ഭജന്‍ സിംഗിന് കായിക സര്‍വകലാശാലയുടെ ചുമതല നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജലന്ധറില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വാഗ്ദാനം ചെയ്തിരുന്നു.
പഞ്ചാബില്‍ ആം ആദ്മി വിജയിച്ചതിന് പിന്നാലെ, അഭിനന്ദനവുമായി ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയിരുന്നു. നേരത്തെ, ഹര്‍ഭജന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന ചര്‍ച്ചകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹര്‍ഭജന്‍ സിംഗ് ബി.ജെ.പിയില്‍ ചേരുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
Post Your Comments