ജനീവ: ലോക വ്യാപകമായി കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ് വന്നിരുന്നെങ്കിലും, ചിലയിടങ്ങളിലെ കോവിഡ് കേസുകളുടെ വര്‍ധനവ് ഗുരുതര പ്രശ്‌നത്തിലേക്ക് നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഒരു മാസത്തിലേറെയായി കുറഞ്ഞതിന് ശേഷം, കഴിഞ്ഞയാഴ്ച ലോകമെമ്പാടും കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങി. 11 മില്യണ്‍ കോവിഡ് കേസുകളും 43,000 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം മുന്‍പത്തെ ആഴ്ച്ചയേക്കാള്‍ 8% വര്‍ധിച്ചതായി ഡബ്യുഎച്ച്ഒ ചൂണ്ടിക്കാട്ടി.
Read Also : ഇനി വിദേശ രാജ്യങ്ങളിലെ വാഹനങ്ങൾ ഇന്ത്യയിലെ നിരത്തിൽ ഓടും: കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
‘ഒമിക്രോണിന്റെയും ഉപവിഭാഗമായ ബിഎ.2വിന്റെയും അതിതീവ്ര വ്യാപനമാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം. പൊതുജനാരോഗ്യത്തിലും സാമൂഹിക നടപടികളിലും വരുത്തിയ വീഴ്ചയും രോഗബാധ വര്‍ധിപ്പിച്ചു. ചില രാജ്യങ്ങളില്‍ കേസുകള്‍ കുറയുമ്പോഴും ആഗോളതലത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണ്. ഇതിനര്‍ത്ഥം നാം ഇപ്പോള്‍ കാണുന്ന കേസുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ്,- ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനം ഗെബ്രെസൂസ് പറഞ്ഞു.
Post Your Comments