News

വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ മോഷ്ടിച്ച കേസ് : യുവാക്കൾ പൊലീസ് പിടിയിൽ

കുമളി മുരിക്കടി സ്വദേശികളായ പുളിമൂട്ടില്‍ മുഹമ്മദ് ഇസ്മയില്‍ (22), കാവിളയില്‍ ശരത് (22) എന്നിവരാണ് പിടിയിലായത്

നെടുങ്കണ്ടം: അതിര്‍ത്തി മേഖലകളില്‍ വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും ഇന്ധനവും മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുമളി മുരിക്കടി സ്വദേശികളായ പുളിമൂട്ടില്‍ മുഹമ്മദ് ഇസ്മയില്‍ (22), കാവിളയില്‍ ശരത് (22) എന്നിവരാണ് പിടിയിലായത്. കമ്പംമെട്ട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read Also : ഹിജാബ് നിരോധിച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധം, കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് അമീറെ ശരിയത്ത്

കഴിഞ്ഞ ഫെബ്രുവരി ആറിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കമ്പംമെട്ട് കുഴിത്തൊളുവില്‍ നിന്ന് മുട്ടുമണ്ണേല്‍ എം.എസ്. കിരണി‍ന്റെ ബൈക്കി‍ന്റെ പാർട്സുകൾ, സമീപവാസി കരിമ്പോലില്‍ കെ.എസ്. വിഷ്ണുവി‍ന്റെ കാറിലെ സ്പീക്കര്‍ സെറ്റ്, ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലെ പെട്രോൾ എന്നിവ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മറ്റൊരു കേസില്‍ കുമളി പൊലീസ് പിടികൂടിയ ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button