കീവ്: യുക്രെയ്ന്‍ എന്ന ചെറു രാജ്യത്തിനു മുന്നില്‍ റഷ്യ അടിയറവ് പറയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. യുക്രെയ്‌ന്റെ ആയുധ ശേഖരത്തിലെ ആന്റി ടാങ്ക് മിസൈലുകളാണു ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ അന്തരീക്ഷം മാറ്റി മറിച്ചതെന്നു പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വിശിഷ്യാ, യു.എസ് കൈമാറിയ ‘ജാവലിൻ ടാങ്ക് വേധ മിസൈലുകളുടെ ഉപയോഗമാണ് ഇതില്‍ നിര്‍ണായകമായത്.
Read Also : ഹിജാബും ശബരിമലസമരവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? പെണ്‍ശരീരമാണ് രണ്ടിടത്തും പ്രശ്നക്കാരി
യുക്രെയ്‌ന്റെ പുതിയ യുദ്ധമുറയില്‍ അമ്പരന്നു പോയ റഷ്യ, മേഖലയില്‍ കൂടുതല്‍ സൈനികരെ അണിനിരത്താനുള്ള കഠിന പ്രയത്‌നത്തിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ, തങ്ങളുടെ പക്കലുള്ള 3,615 ഹ്രസ്വദൂര ‘നെക്സ്റ്റ് ജനറേഷന്‍ ലൈറ്റ് ആന്റി ടാങ്ക് വെപ്പണ്‍ മിസൈലുകളും’, അവ വിക്ഷേപണം ചെയ്യാന്‍ ഉപയോഗിക്കുന്ന ലോഞ്ചറുകളും യുക്രെയ്‌നിലേക്ക് അയച്ചതായി യുകെ വെളിപ്പെടുത്തിയിരുന്നു.
1000 ആന്റി ടാങ്ക് മിസൈലുകള്‍ അയയ്ക്കുന്നതായി ജര്‍മനിയും പ്രഖ്യാപിച്ചു. പിന്നാലെ നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളും തങ്ങള്‍ യുക്രെയ്‌ന് ആന്റി ടാങ്ക് മിസൈലുകള്‍ കൈമാറ്റം ചെയ്തതായി അറിയിച്ചിരുന്നു. അതേ സമയം, കൈമാറ്റം ചെയ്ത മിസൈലുകളുടെ എണ്ണം യുഎസ് ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ, ഈ അത്യാധുനിക ആയുധങ്ങളാണ് റഷ്യന്‍ സേനയ്‌ക്കെതിരെ യുക്രെയ്‌നു പ്രതിരോധ കവചമായത്.
യുക്രെയ്‌നിലെ ആയുധ ശേഖരങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ യുഎസ് എത്തിച്ചു നല്‍കിയ കോടിക്കണക്കിനു ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് മാരകപ്രഹരശേഷിയുള്ള ജാവലിൻ മിസൈലുകൾ. പെന്റഗണ്‍ വാര്‍ഷിക ബജറ്റിലെ വിലയിരുത്തല്‍ പ്രകാരം 2021ല്‍ 190.3 ദശലക്ഷം രൂപയ്ക്കു വാങ്ങിയ 10 ജാവലിന്‍ ലോഞ്ച് യൂണിറ്റുകളും 763 മിസൈലുകളും യുക്രെയ്‌നു കൈമാറിയ ആയുധങ്ങളില്‍ ഉള്‍പ്പെടുന്നു. തോളിൽ വച്ച് വിക്ഷേപിക്കാവുന്ന ഈ മിസൈലുകൾ റഷ്യൻ ബാങ്കുകളെ നിഷ്പ്രയാസം തകർത്തു തുടങ്ങിയതോടെ, റഷ്യയുടെ സകല കണക്കുകൂട്ടലുകളും തെറ്റി.
റഷ്യന്‍ സേനയുടെ പക്കലുള്ള അത്യാധുനിക ടാങ്കുകള്‍ക്കു പോലും, നാശമേല്‍പ്പിക്കാന്‍ പോന്നതാണ് ‘ജാവലിന്‍’ ആയുധങ്ങളെന്നു റഷ്യന്‍ സൈനിക വിഭാഗത്തിലെ വിദഗ്ധര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.
ജാവലിനുകള്‍ ടാങ്കുകളുടെ ഏറ്റവും മുകള്‍ഭാഗത്താണ് ആഘാതം എല്‍പ്പിക്കുക. അതിനൂതനമായ 76 ടി-90 ടാങ്കുകള്‍ അടക്കം, റഷ്യയുടെ 214 ടാങ്കുകള്‍ യുക്രെയ്ന്‍ ആക്രമിച്ചു നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതിലുമേറെ, റഷ്യന്‍ ടാങ്കുകള്‍ തകര്‍ത്തതായാണ് യുക്രെയ്‌ന്റെ അവകാശവാദം. നഷ്ടമായ ടാങ്കുകളുടെ എണ്ണം റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേ സമയം യുക്രെയ്‌നു 65 ടാങ്കുകള്‍ നഷ്ടമായതായാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments