Latest NewsNewsInternational

റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി വന്‍ ഭൂകമ്പം : സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 7.1 ആണ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ടോക്കിയോയില്‍ നിന്ന് 297 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഫുകുഷിമ മേഖലയുടെ തീരത്ത് സമുദ്രജലനിരപ്പില്‍ നിന്ന് 60 കിലോമീറ്റര്‍ താഴെ നിന്നുമാണ് ഭൂകമ്പം ഉണ്ടായത്.

Read Also : എന്തൊരു വയലൻസും ജനാധിപത്യ വിരുദ്ധവുമാണ് എസ് എഫ് ഐക്കാരേ നിങ്ങളുടെ രാഷ്ട്രീയം: ശ്രീജ നെയ്യാറ്റിൻകര

ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. മിയാഗി, ഫുകുഷിമ പ്രവിശ്യകളുടെ ഭാഗങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ടോക്കിയോ നഗരത്തെ ഒന്നാകെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തെ തുടര്‍ന്ന് നഗരത്തിലെ 700,000 വീടുകള്‍ ഉള്‍പ്പടെ രണ്ട് ദശലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി. നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button