തൃശൂര്‍: ഗര്‍ഭിണിയായ പശുവിനെ മോഷ്ടിച്ച കേസില്‍ കറവക്കാരന് പൊലീസ് പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി ചാലയ്ക്കല്‍ രാമമൂര്‍ത്തി (41) ആണ് പിടിയിലായത്. പെരുമ്പാവൂര്‍ പുഷ്പഗിരി സ്വദേശിനി വനസ്പതിയുടെ പശുവിനെയാണ് ഇയാള്‍ മോഷ്ടിച്ച് വിറ്റത്.
ഫെബ്രുവരി 15-നു പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മോഷ്ടിച്ച പശുവിനെ ഇയാൾ നേരത്തെ ജോലിനോക്കിയിരുന്ന പെരുമ്പാവൂരിലെ ഫാം ഉടമയ്ക്കു വിറ്റ് 48,000 രൂപ വാങ്ങി. ഇതുമായി ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നു.
Read Also : അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ല: ഹിജാബ് ഹര്‍ജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി
കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാമമൂര്‍ത്തി തിരിച്ചെത്തിയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments