ന്യൂഡൽഹി: 2011ലെ രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകയും ആദിവാസി നേതാവുമായ സോണി സോറിയെ കോടതി വെറുതെവിട്ടു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ പ്രത്യേക കോടതിയാണ് ചൊവ്വാഴ്ച സോണി സോറിയെ കുറ്റവിമുക്തയാക്കിയത്. ദന്തേവാഡയില്‍ നിന്നുള്ള ഗോത്രവര്‍ഗ പ്രവര്‍ത്തകയായ സോറി ബസ്തറില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും നടത്തിയ ദയാരഹിതമായ കൊലപാതകങ്ങളും പ്രശ്നങ്ങളും തുറന്നുകാട്ടിയിരുന്നു.
2011 ഒക്ടോബര്‍ 4നാണ് ഡൽഹിയില്‍ വെച്ച് സോണിസോറിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഛത്തീസ്ഗഡ് പൊലീസിന് കൈമാറി. മാവോയിസ്റ്റുകളുടെ സന്ദേശവാഹകയായി പ്രവര്‍ത്തിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. എന്നാൽ ,2011 സെപ്റ്റംബറില്‍ ദന്തേവാഡെ പൊലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ സോറി, അവളുടെ സഹായി ലിംഗാറാം കൊഡോപ്പി, കരാറുകാരന്‍ ബി.കെ. ലാല, എസ്സാര്‍ ഉദ്യോഗസ്ഥന്‍ ഡി.വി.സി.എസ്.വര്‍മ്മ എന്നിവര്‍ കുറ്റക്കാരല്ലെന്ന് പ്രത്യേക ജഡ്ജി വിനോദ് കുമാര്‍ ദേവാംഗന്‍ കണ്ടെത്തി.
Post Your Comments