ആലപ്പുഴ: അടുത്ത അധ്യയന വർഷം മുതൽ കായംകുളം കേന്ദ്രീയ വിദ്യാലയം അടച്ച് പൂട്ടാനുള്ള തീരുമാനം കേരള ഹൈക്കോടതി തടഞ്ഞു. പ്രവർത്തനം തുടരാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന എ.എം.ആരിഫ് എം.പി. അഡ്വ. മാർട്ടിൻ ജോസ് മുഖാന്തിരം നൽകിയ ഹർജി പരിഗണിച്ചാണു ഹൈക്കൊടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതേ ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല എം.എൽ.എ.യും കോടതിയെ സമീപിച്ചിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം കോടതി തടഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നു രമേശ് ചെന്നിത്തല പ്രതികരിച്ചു.
Post Your Comments