പരിയാരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് സിപിഎം സർക്കാർ ആവർത്തിച്ചു പറയുമ്പോഴും സിപിഎംമ്മിന്റെ തൊഴിലാളി സംഘടനയിലെ പ്രധാനപ്പെട്ട സി.ഐ.ടി.യു.വിന്റെ ഭീഷണിയിൽ നിരവധി പേരാണ് ജീവനൊടുക്കിയതും കേരളം വിട്ടതും. ഇതിൽ, പ്രവാസിയായ അഫ്‌സല്‍ കുഴിക്കാട്ടിന്റെ എ.ജെ. സെക്വര്‍ ടെക് ഐടി സൊല്യൂഷന്‍സ് പൂട്ടിയതും അഫ്സലിനെ ആക്രമിച്ചതും വലിയ വാർത്തയായിരുന്നു. എന്നാൽ, ഇനി സി.ഐ.ടി.യു. ഇല്ലാത്ത അബുദാബിയില്‍ അഫ്സൽ തന്റെ സ്ഥാപനം തുറക്കും.
മാതമംഗലത്തെ എസ്.ആര്‍. അസോസിയേറ്റ്‌സില്‍നിന്നു സാധനങ്ങള്‍ വാങ്ങിയതിന്റെ പേരില്‍ സി.ഐ.ടി.യുക്കാര്‍ അക്രമിച്ച അഫ്‌സലിന് പിന്നീട്, മാതമംഗലത്തെ എ.ജെ. സെക്വര്‍ സൊല്യൂഷന്‍സ് എന്ന തന്റെ സ്‌ഥാപനം തുറക്കാന്‍ സാധിച്ചിരുന്നില്ല. എട്ടു ലക്ഷത്തോളം രൂപ ചെലവിട്ട് ആരംഭിച്ച സ്‌ഥാപനമാണ് അടച്ചുപൂട്ടേണ്ടി വന്നത്. കേരളത്തിൽ ജീവനു ഭീഷണിയുള്ളതിനാല്‍, അബുദാബിയിലേക്കു പോയ അഫ്‌സല്‍ ഇനി, നാട്ടിലെ സ്‌ഥാപനം തുറക്കില്ലെന്ന തീരുമാനത്തിലാണ്.
അബുദാബിയില്‍ ഉടന്‍ എ.ജെ. സെക്വര്‍ സൊല്യൂഷന്‍സ് ആരംഭിക്കുന്നുവെന്ന വിവരം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
അബുദാബിയിലെ ചില സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ്, അവിടെ പുതിയ സ്‌ഥാപനം ആരംഭിക്കുന്നതെന്നും അഫ്‌സല്‍ പറഞ്ഞു. എസ്.ആര്‍. അസോസിയേറ്റ്‌സിലെ തൊഴില്‍പ്രശ്‌നം പരിഹരിക്കപ്പെെട്ടെങ്കിലും അഫ്‌സലിന്റെ സ്‌ഥാപനം അടച്ചുപൂട്ടിയത് തുറന്നില്ല.
Post Your Comments