നടിയുടെ പരാതി പരിഗണിക്കാനാവില്ല: ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരായ പരാതിയില്‍ തെറ്റുകളുണ്ടെന്ന് ബാര്‍ കൗണ്‍സില്‍

പരാതി തിരുത്തി നല്‍കണമെന്ന് നടിയോട് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരായ നടിയുടെ പരാതിയില്‍ തെറ്റുകളുണ്ടെന്ന് ബാര്‍ കൗണ്‍സില്‍. പിഴവുകള്‍ തിരുത്തി നല്‍കാതെ നടിയുടെ പരാതി പരിഗണിക്കാനാവില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. ബാര്‍ കൗണ്‍സിലിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച്‌ പരാതി നല്‍കണമെന്നും മറുപടി നൽകി. ഇന്ന് രാവിലെയാണ്, ദിലീപിന്‍റെ അഭിഭാഷകര്‍ക്കെതിരെ പരാതിയുമായി നടി ബാര്‍ കൗണ്‍സിലിലെത്തിയത്.

‘അഭിഭാഷകര്‍ക്കെതിരെ പരാതി നല്‍കുമ്പോള്‍, പരാതിയുടെ 30 കോപ്പികള്‍ നല്‍കണം. ഒപ്പം 2500 രൂപായി ഫീസായി അടക്കുകയും വേണം.’ ഇത് രണ്ടും നടിയുടെ പരാതിയില്‍ ഇല്ലെന്ന്, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍‌ പറഞ്ഞു. അതിനാൽ, പരാതി തിരുത്തി നല്‍കണമെന്ന് നടിയോട് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഫിലിപ്പ് പി.വര്‍ഗീസ്, അഡ്വ ബി രാമന്‍ പിള്ള, സുജേഷ് മേനോന്‍ തുടങ്ങിയ അഭിഭാഷകര്‍ക്കെതിരെയാണ് പരാതി. സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും അഭിഭാഷകര്‍ കൂട്ടുനിന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിലെ പിഴവുകള്‍ തിരുത്തി നല്‍കിയാല്‍ സ്വീകരിക്കുമെന്ന്, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍‌ പറഞ്ഞു.

Share
Leave a Comment