Latest NewsKeralaNews

ഗണേഷ് കുമാറിനെ പുകഴ്ത്തിയുള്ള പ്രസംഗം: കൊടിക്കുന്നിലിനെതിരെ യൂത്ത് കോൺഗ്രസ്

കൊച്ചി: കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ യൂത്ത് കോൺഗ്രസ്. ഗണേഷ് കുമാറിനെ പുകഴ്ത്തി കൊടിക്കുന്നിൽ സുരേഷ് നടത്തിയ പ്രസംഗത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കിം എസ് പത്തനാപുരമാണ് വിമർശനവുമായി എത്തിയത്. കൊടിക്കുന്നിലിനെ തോൽപ്പിക്കാനാണ് ബാലകൃഷ്ണ പിള്ളയും ഗണേഷ് കുമാറും ശ്രമിച്ചതെന്നും കൊടിക്കുന്നിലിനെ എംപിയാക്കാൻ പണി എടുത്തത് കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണ സംഭവം: പാകിസ്ഥാൻ സംയമനം പാലിച്ചത് കൊണ്ട് പ്രശ്നം ഗുരുതരമായില്ലെന്ന് ഇമ്രാൻ ഖാൻ

കഴിഞ്ഞദിവസം നടന്ന തലവൂർ ആയുർവേദ ആശുപത്രി ഉദ്ഘാടനത്തിനിടയിലാണ് കൊടിക്കുന്നിൽ സുരേഷ് ഗണേഷ്‌കുമാറിനെ വാനോളം പുകഴ്ത്തിയത്.എന്നാൽ, ഗണേഷ് കുമാർ നല്ലത് ചെയ്തത് കൊണ്ടാണ് അഭിനന്ദിച്ചതെന്നും യൂത്ത് കോൺഗ്രസിന്റെ ബഹിഷ്‌കരണ ഭീഷണി കാര്യമാക്കുന്നില്ലെന്നു കൊടിക്കുന്നിൽ സുരേഷ് സുരേഷ് പറഞ്ഞു. വാട്‌സ് ആപ്പിലൂടെ മാത്രമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തനം നടക്കുന്നതെന്നും കെ റെയിലിനെതിരായ സമരങ്ങളിൽ യൂത്ത്‌കോൺഗ്രസിനെ കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button