Latest NewsUAENewsInternationalGulf

ലോക പോലീസ് സമ്മേളനത്തിന് തുടക്കം കുറിച്ച് ദുബായ് പോലീസ്

ദുബായ്: ലോക പോലീസ് സമ്മേളനത്തിന് തുടക്കം കുറിച്ച് ദുബായ് പോലീസ്. എക്‌സ്‌പോ 2020 ദുബായ് എക്‌സിബിഷൻ സെന്ററിലാണ് വോക പോലീസ് സമ്മേളനം ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ദുബായ് പോലീസ് ലോക പോലീസ് സമ്മേളനം ആരംഭിച്ചത്. യുഎൻ, ഇന്റർപോൾ, പോലീസ് സേന തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചകളും സംവാദങ്ങളും അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു.

Read Also: മാല മോഷണം പോയ സംഭവം: ക്ഷേത്രത്തിൽ വെച്ച് വളകള്‍ സമ്മാനിച്ച സ്ത്രീയെ കണ്ടെത്തി, സുഭദ്ര പുതിയ മാല ധരിച്ചു

ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ലഫ്. ജനറൽ ധാഹി ഖൽഫാൻ തമീം, കമ്മീഷണർ ലൂയിസ് കാറിലോ, യുണൈറ്റഡ് നേഷൻസ് പൊലീസ് ഉപദേഷ്ടാവ്; ഡൈ്വറ്റ് ഹെന്നിംഗർ, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ്‌സ് ഓഫ് പൊലീസ്, പൊലീസിങ്, സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി, ലോകമെമ്പാടുമുള്ള പൊതു, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ മാസം 17 നാണ് സമ്മേളനം സമാപിക്കുക.

Read Also: അധ്യാപികയെ ലൈംഗിക വേഴ്ചക്ക് ക്ഷണിച്ച സംഭവം: പിഎഫ് നോഡല്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button