Latest NewsNewsFootballSports

യുവേഫ ചാമ്പ്യൻസ് ലീഗ്‌: ക്വാർട്ടർ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ്‌ രണ്ടാം പാദ പ്രീക്വാർട്ടറിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ആദ്യ പാദ മത്സരം സമനിലയിൽ (1-1) കലാശിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ലക്ഷ്യമിട്ട് അയാക്സ് ബെൻഫിക്കയേയും ചെൽസി ലില്ലെയും നേരിടും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് മത്സരം.

അതേസമയം, രണ്ടാം പാദ പ്രീക്വാർട്ടറിൽ സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആനുകൂലം മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ടാകും. മാത്രമല്ല, ആദ്യ പാദത്തിൽ പുറത്തിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ കളിക്കുമെന്നാണ് വിലയിരുത്തലുകൾ. ഹാട്രിക്കും റെക്കോർഡ് നേട്ടവുമൊക്കെയായി റൊണാൾഡോ ഫോമിലേക്കെത്തിയത് യുണൈറ്റഡിന്റെ കരുത്ത് കൂട്ടും.

Read Also:- ആദ്യ പാദം ജയിച്ചെങ്കിലും സമനിലയ്ക്ക് വേണ്ടിയല്ല ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്നത്: പരിശീലകന്‍ ഇവാൻ വുകോമനോവിച്ച്

എവേ ഗോളിന്റെ ആനുകൂല്യവും യുണൈറ്റഡിനുണ്ട്. പരിക്കേറ്റ ലൂയിസ് സുവാരസിനെ ഉൾപ്പെടുത്തിയാണ് അത്‍ലറ്റികോ ടീമിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സുവാരസ് ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്ന് ഉറപ്പില്ല. അതേസമയം, മറ്റൊരു മത്സരത്തില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് അയാക്സും ബെൻഫിക്കയും ഏറ്റമുട്ടും. ആദ്യ പാദത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button