ഇടുക്കി: ആറു മാസത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ സംശയകരമായ സാഹചര്യത്തില്‍, മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. 12, 13 വയസുകാരായ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.
ഞായാറാഴ്ച്ച വൈകീട്ടോടെയാണ് നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരന്‍ ജോഷി-സുബിത ദമ്പതികളുടെ മകന്‍ അനന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റവന്യൂ ക്വട്ടേഴ്സിനുള്ളില്‍ ജനലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മാതാപിതാക്കള്‍ പുറത്ത് പോയിരിക്കുകയായിരുന്നു.
കളര്‍, ബെറ്റര്‍, വിഷ്, ഫാദര്‍,ഷോ, ബ്ലൂ എന്നി ഇംഗിഷ് വാക്കുകള്‍ ചുവരില്‍ ചോക്കു കൊണ്ടും ബുക്കില്‍ പേന കൊണ്ടും എഴുതിയിരുന്നു.
6 മാസം മുമ്പ് നെടുങ്കണ്ടത്ത് കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി വാഴവര സ്വദേശി ബിജു ഫിലിപ്പ്- സൗമ്യ ദമ്പതികളുടെ മകന്‍ പതിമൂന്നുകാരന്‍ ജെറോള്‍ഡ് മരിച്ചിരുന്നു. ഇത് ആത്മഹത്യ തന്നെയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിമപ്പെട്ടിരുന്നതായുള്ള സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments